പത്താം തരം, പ്ലസ്ടു പരീക്ഷകൾ മാറ്റി വയ്ക്കണം; സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു


തിരുവനന്തപുരം: പത്താം തരം, പ്ലസ്ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനൽകി. മാർച്ച് 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം.

അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാൽ മാറ്റിവയ്ക്കണമെന്നാണ് ആവശ്യം. പരീക്ഷ നീട്ടിവയ്ക്കണമെന്ന് നേരത്തെ അധ്യാപകരുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്ട്രറൽ ഓഫീസർ സർക്കാരിൻറെ കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.