നവജാതശിശുവിന്‍റെ മൃതദേഹം തെരുവുനായ്​ക്കൾ കടിച്ചുവലിച്ച നിലയിൽ


ഭുവനേശ്വർ: ​ നവജാതശിശുവിന്‍റെ മൃതദേഹം കടിച്ചുവലിച്ച്​ തെരുവുനായ്​ക്കൾ.ഒഡീഷയിലെ സർക്കാർ ആശുപത്രിക്ക്​ പുറത്ത് ബദ്രക്​ ജില്ല ആസ്​ഥാന കാമ്പസിന്​ പുറത്താണ്​ സംഭവം.
നവജാത ശിശുവിന്‍റെ മൃതദേഹം കടിച്ചുവലിച്ച്​ തെരുവുനായ്​ക്കൾ ഓടുന്ന വിഡിയോ പുറത്തുവന്നു. ഇതോടെ തെരുവു നായ്​ക്കളുടെ പിന്നാലെ ചിലർ ഓടുന്നതും കാണാം. അതെ സമയം ആൾക്കാർ ബഹളംവെച്ച്​ തെരുവുനായ്​ക്കളുടെ പിറകെ കൂടിയതോടെ മൃതദേഹം ഉപേക്ഷിച്ച്​ നായ്​ക്കൾ ഓടിപ്പോയി.

‘ഞങ്ങൾ ചെക്ക്​അപ്പിനായി ആശുപത്രിയിലെത്തിയപ്പോൾ നവജാത ശിശുവിന്‍റെ മൃതദേഹം കടിച്ചുവലിച്ച്​ കൊണ്ടുപോകുന്ന തെരുവുനായ്​ക്ക​ളെ കാണുകയായിരുന്നു. ഇതോടെ ഞങ്ങൾ ഒച്ചവെക്കുകയും നായ്​ക്കളെ പിന്തുടരുകയും ചെയ്​തു. കുറച്ചു ദൂരം ഓടിച്ചതോടെ മൃതദേഹം ഉപേക്ഷിച്ച്​ അവർ ഓടിപ്പോകുകയായിരുന്നു’ -ഒരു ദൃക് സാക്ഷി വെളിപ്പെടുത്തി .

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.