ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന്- സുരേഷ് ഗോപി


തൃശൂര്‍: രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും നടപ്പിലാക്കുമെന്ന് തൃശൂരിലെ ബി ജെ പി സ്ഥാനാര്‍ഥിയും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി. രാജ്യസ്‌നേഹമുള്ളവര്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കും. ജനാധിപത്യപരമായ രീതിയിലായിരിക്കും ഇവ നടപ്പിലാക്കുകയെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.