താജ്​മഹലിന്‍റെ പേര്​ ‘രാംമഹൽ’ എന്നാക്കണം: ബി.ജെ.പി​ എം.എൽ.എ


ന്യൂഡൽഹി: താജ്​ മഹലിന്‍റെ പേരു മാറ്റണമെന്ന വിവാദ പ്രസ്​താവനയുമായി ഉത്തർപ്രദേശ് ബി.ജെ.പി​ എം.എൽ.എ രംഗത്ത്. ഛത്രപതി ശിവജിയുടെ പിൻഗാമിയായി ​മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിശേഷിപ്പിച്ച സുരേന്ദ്ര സിങ്​ താജ്​മഹലിന്‍റെ പേര്​ ‘രാംമഹൽ’ എന്ന്​ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്.

“താജ്​മഹൽ ഒരു ശിവക്ഷേ​ത്രമായിരുന്നു. മുസ്​ലിം ആക്രമണകാരികൾ ഇന്ത്യയുടെ സംസ്​കാരം നശിപ്പിക്കുന്നതിനായി ശിവക്ഷേത്രം ഇല്ലാതാക്കി താജ്​മഹലാക്കി മാറ്റുകയായിരുന്നു.” ബി.ജെ.പി എം.എൽ.എ ആരോപിച്ചു .

‘താജ്​മഹൽ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യൻ സംസ്​കാ​രത്തെ നശിപ്പിക്കാൻ മുസ്​ലിം ആക്രമണകാരികൾ അവ കീഴടക്കുകയായിരുന്നു. ഒരു സുവർണാവസരം വീണ്ടും കൈവന്നു. ശിവജിയുടെ പിന്മുറക്കാരുടെ കൈവശം യു.പി ഭരണമെത്തി’ -സുരേന്ദ്രസിങ്​ അഭിപ്രായപ്പെട്ടു .

താജ്​മഹലിനെ ചൊല്ലി വിവാദപ്രസ്​താവനയുമായി ഇതാദ്യമായല്ല ബി.ജെ.പി നേതാക്കൾ രംഗത്തെത്തുന്നത്​. താജ്​മഹലിന്‍റെ പേര്​ ‘തേജോമഹൽ ‘എന്നാക്കണമെന്ന ആവശ്യവുമായി സംഘ്​പരിവാർ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ‘തേജോമഹൽ’ എന്ന ശിവക്ഷേത്രം മുഗൽ രാജാക്കൻമാർ കൈയേറിയാണ്​ താജ്​മഹൽ നിർമിച്ചതെന്നായിരുന്നു ഇവർ ആരോപിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.