പേരാവൂരില്‍ തപാല്‍വോട്ട് അട്ടിമറിക്കാന്‍ സിപിഎം ശ്രമമെന്ന് ആരോപണം; യുഡിഎഫ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു- thapal vote


കണ്ണൂര്‍: പേരാവൂരില്‍ സി.പി.എം പ്രവര്‍ത്തകരും പോളിങ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തപാല്‍ വോട്ട് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. അയ്യക്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് ബുത്തിലാണ് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ അറിയിക്കാതെ സി.പി.എം ബൂത്ത് ഏജന്റിനെ മാത്രമറിയിച്ച് തപാല്‍വോട്ട് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുയര്‍ന്നത്. ഉദ്യോഗസ്ഥരെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വക്കറ്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു.

സാധാരണ രീതിയിലുള്ള ഓപ്പണ്‍ വോട്ടിങ് സമ്പ്രദായം ഇത്തവണ മാറ്റിയത് പൊതുവില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ മാത്രം ചെന്ന് വോട്ട് രേഖപ്പെടുത്തുന്നതില്‍ അട്ടിമറി ഉണ്ടെന്നാണ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുടെ വാദം. അതത് പ്രദേശങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ അറിയിക്കാതെയാണ് വോട്ടിങ് നടക്കുന്നതെന്നാണ് ആരോപണം. 

പേരാവൂര്‍ മണ്ഡലത്തിലെ മുണ്ടയംതോട് ബൂത്തില്‍ ഏതാനും ചില പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ ചെന്ന് പ്രായമായവരുടെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥര്‍ അവര്‍ക്കനുകൂലമായി വോട്ട് ചെയ്യിക്കുകയാണെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും സണ്ണി ജോസഫ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ധാരണയായി. ഉദ്യോഗസ്ഥര്‍ അതത് കേന്ദ്രങ്ങളിലെ പോളിങ് ഏജന്റുമാരെ പി.എ്ല്‍.ഒ വഴി അറിയിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.