പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാവിയിൽ ശ്രീരാമനെ പോലെ ആരാധിക്കപ്പെടും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി- തിരാത്ത് സിംഗ് റാവത്ത്


ഉത്തരാഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാവിയിൽ ശ്രീരാമനെ പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഞായറാഴ്ച ഋഷികുൽ ഗവണ്മെന്റ് പി.ജി ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ ഒരു സാമൂഹിക സംഘടന സംഘടിപ്പിച്ച ‘നേത്ര കുംഭ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു തിരാത്ത് റാവത്ത്.

“ഇന്ന് വിവിധ രാജ്യങ്ങളിലെ നേതാക്കൾ പ്രധാനമന്ത്രി മോദിയോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ വാരി നിൽക്കുന്നു. മുൻ കാലങ്ങളിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. നരേന്ദ്ര മോദി കാരണം ഇപ്പോൾ സ്ഥിതി മാറി. ഇത് അദ്ദേഹം സൃഷ്ടിച്ച ഒരു പുതിയ ഇന്ത്യയാണ്,” നാല് ദിവസം മുമ്പ് സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം രണ്ടുതവണ ഹരിദ്വാർ സന്ദർശിച്ച തിരാത്ത് റാവത്ത് പറഞ്ഞു.

“പണ്ട് ശ്രീരാമനും സമൂഹത്തിന് വേണ്ടി നല്ല പ്രവർത്തനം നടത്തിയിരുന്നു, അതിനാൽ ആളുകൾ അദ്ദേഹത്തെ ദൈവമായി പരിഗണിക്കാൻ തുടങ്ങി, അതുപോലെ, ഭാവിയിൽ, നമ്മുടെ പ്രധാനമന്ത്രിയുടെ കാര്യത്തിലും ഇത് സംഭവിക്കും,” തിരാത്ത് റാവത്ത് പറഞ്ഞു.

കുംഭമേളയ്ക്ക് പങ്കെടുക്കാൻ ആർടി-പിസിആർ റിപ്പോർട്ടോ തീർത്ഥാടകരുടെ രജിസ്ട്രേഷനോ ആവശ്യമില്ലെന്ന് റാവത്ത് ആവർത്തിച്ചു. എന്നാൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമെന്ന് തിരാത്ത് റാവത്ത് കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.