“സഖാവ് സംഘിയായാല്‍ ഓഫീസ് കെട്ടിടം ഫ്രീ”: സിപിഎമ്മിനെതിരെ ട്രോൾ പോസ്റ്റുമായി കോണ്‍ഗ്രസ്


“സഖാവ് സംഘിയായാല്‍ ഓഫീസ് കെട്ടിടം ഫ്രീ’ എന്ന തലക്കെട്ടോടെ തയ്യാറാക്കിയ പോസ്റ്റർ പുറത്തിറക്കിയാണ് സിപിഐഎമ്മിനെ പരസ്യമായി ട്രോളി കോണ്‍ഗ്രസ് കേരള ഫേസ്ബുക്ക് പേജ് മുന്നോട്ട് വന്നിരിക്കുന്നത്.

മുന്‍ സിപിഐഎം പ്രവര്‍ത്തകരായ മുക്കോല പ്രഭാകരനും വയല്‍ക്കര മധുവും ഈയടുത്ത് ബിജെപിയില്‍ ചേര്‍ന്നതും,സിപിഐഎം ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന വയല്‍ക്കര മധുവിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം ബിജെപി ഓഫീസായി മാറ്റിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ഇക്കഴിഞ്ഞ ദിവസം തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. പി.എസ് ജ്യോതിസ് പാര്‍ട്ടി മാറി എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു. എന്‍.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായാണ് അഡ്വ. പി.എസ് ജ്യോതിസ് മല്‍സരിക്കുന്നത്. ഇതിനെല്ലാം പരിഹസിച്ചാണ് കോണ്‍ഗ്രസ് “സഖാവ് സംഘിയായാല്‍ ഓഫീസ് കെട്ടിടം ഫ്രീ” എന്ന വാചകത്തിൽ പോസ്റ്റർ പുറത്തിറക്കിയത്.

‘തെരഞ്ഞെടുപ്പ് സ്പെഷ്യല്‍, ആദായ വില്‍പ്പന’ എന്ന ടാഗ് ലൈനോടെ നൂറ് ശതമാനം ‘ഓഫ്’ വാഗ്ദാനം നല്‍കുന്ന പോസ്റ്ററില്‍ സി.പി.ഐ.എം പെരുനാട്, വിഴിഞ്ഞം ഓഫീസുകള്‍ വിറ്റഴിച്ചതായും പരിഹസിക്കുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.