കൊച്ചിയിൽ ശക്തമായ കാറ്റും മഴയും; കൂറ്റൻ മരം കടപുഴകി വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്


കൊച്ചി: ശക്തമായ കാറ്റിനിടെ മരംവീണ് കൊച്ചിയില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് വ്യാഴാഴ്ച വൈകീട്ടോടെ വലിയ മരം വീണത്. മധുര സ്വദേശികളായ അരുണ്‍, കതിര്‍ എന്നിവര്‍ മരത്തിനടിയില്‍പ്പെട്ടു. ഇതില്‍ കതിര്‍ എന്ന യുവാവിന്റെ കാലിനാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. അരുണിന്റെ പരിക്ക് നിസാരമാണ്.

വ്യാഴാഴ്ച വൈകീട്ട് 20 മിനിറ്റോളം നീണ്ട ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തില്‍ അനുഭവപ്പെട്ടത്. പാലാരിവട്ടം അടക്കം പലസ്ഥലത്തും കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക