യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി: മാര്‍ച്ച് ഒന്‍പത് വരെ അപേക്ഷിക്കാം- Ugc Net Exam


ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേയില്‍ നടത്തുന്ന പരീക്ഷയ്ക്കായി മാര്‍ച്ച് ഒന്‍പത് വരെ അപേക്ഷിക്കാം. നേരത്തെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് രണ്ട് വരെയായിരുന്നു. തീയതി നീട്ടണമെന്ന ആവശ്യമുയര്‍ന്നതോടെയാണ് ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്.

ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. മാര്‍ച്ച് 10 വരെ ഫീസടയ്ക്കാം. മാര്‍ച്ച് 16 വരെ ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം.മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തീയതികളിലാണ് പരീക്ഷ. ജൂനിയര്‍ റിസര്‍ച്ച് ഫെലോ/ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കായുള്ള യോഗ്യത പരീക്ഷയാണിത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.