ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിവേന്ദ്രസിങ് റാവത്ത് രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. നേതൃമാറ്റം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ത്രിവേന്ദ്രസിങ് രാജിവച്ചത്.
പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായതോടെയാണ് രാജി. ധന് സിങ് റാവത്ത് പകരം മുഖ്യമന്ത്രിയാകും. നിലവില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയാണ് ധന് സിങ് റാവത്ത്. പാര്‍ട്ടി നല്കിയ അവസരങ്ങള്‍ക്ക് നന്ദിയെന്ന് ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. 2017ലാണ് ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് തിവേന്ദ്ര സിംഗിന്റെ രാജി