കണ്ണൂരിൽ ഗര്‍ഭിണിയായ മുസ്‌ലിം യുവതിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകർ ആക്രമിച്ചു: കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തു, ഗർഭിണിക്ക് പരിക്ക്


കണ്ണൂര്‍: പിലാത്തറയില്‍ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനം ബിജെപിക്കാര്‍ തല്ലിത്തകര്‍ത്തെന്ന് പരാതി. പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് ഇതിനകം പത്തോളം പേരെ കണ്ടെത്തിയിട്ടുണ്ട്. ചിലരെ പോലീസ് ചോദ്യം ചെയ്തും തുടങ്ങി.

ഭർത്താവിനെ വലിച്ചിറക്കി ആക്രമിക്കുന്നതുകണ്ട്‌ ഗർഭിണി കുഴഞ്ഞുവീണു. തിങ്കളാഴ്ച വൈകിട്ട് ആറോടെ ദേശീയപാതയിൽ എടാട്ടാണ് അക്രമം. ചെറുതാഴം സ്വദേശിനി ഗർഭിണിയായ നാസിലയും കുടുംബവും പയ്യന്നൂർ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് ബിജെപിക്കാർ തടഞ്ഞത്. ഗർഭസ്ഥശിശുവിന് പ്രശ്നമുള്ളതിനാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ്‌ പയ്യന്നൂരിലേക്ക് പുറപ്പെട്ടത്.

കാർ തടഞ്ഞവരോട്‌ നാസിലയുടെ ഗുരുതരാവസ്ഥ പറഞ്ഞെങ്കിലും യാത്ര തുടരാൻ അനുവദിച്ചില്ല. കാറിന്റെ ചില്ല് അടിച്ചുതകർത്തു. നാസിലയുടെ ഭർത്താവ് അബ്ദുൾ മുനീറിനെ വലിച്ചിട്ട് മർദിച്ചു. ഇതുകണ്ട് നാസില കുഴഞ്ഞുവീണു. ഒരു മണിക്കൂർ കഴിഞ്ഞാണ്‌ യാത്ര തുടരാനായത്‌. നാസില പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്‌. ഭർത്താവ് അബ്ദുൾമുനീറും ചികിത്സതേടി.

മറ്റു നിരവധി വാഹനങ്ങളും ബിജെപിക്കാർ ആക്രമിച്ചു. പൊലീസിനുനേരെയും ഭീഷണിയും കൈയേറ്റശ്രമവുമുണ്ടായി
പയ്യന്നൂരിനടുത്തുള്ള എടാട്ട് തിങ്കളാഴ്ചയായിരുന്നു സംഭവം.
വാഹനം തടഞ്ഞ് സ്ത്രീകളടക്കമുള്ള ആളുകളെ കയ്യേറ്റം ചെയ്തതിന് പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.