വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ മുസ്ലീം ബാലന് ക്രൂര മർദനം; യുവാവ് അറസ്റ്റിൽ- Video


ഗാസിയാബാദ്: ക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചതിന്റെ പേരിൽ മുസ്ലീം ബാലനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഡൽഹിക്ക് സമീപം ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. കുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഗാസിയാബാദ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ശ്രിംഖി നന്ദൻ യാദവ് എന്നയാളാണ് പിടിയിലായത്. വീഡിയോയിൽ കുട്ടിയോട് പേര് ചോദിക്കുന്നതും മുസ്ലീം ബാലനാണെന്ന് മനസ്സിലായതോടെ പ്രകോപിതനായ യുവാവ് ക്ഷേത്രത്തിൽ കടന്നത് എന്തിനാണെന്ന് കുട്ടിയോട് ചോദിക്കുന്നു.

വെള്ളം കുടിക്കാനാണ് അമ്പലത്തിൽ കയറിയതെന്ന് കുട്ടി മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ കുട്ടിയെ യുവാവ് അതിക്രൂരമായി മർദിക്കുന്നതാണ് കാണുന്നത്. യുവാവിനൊപ്പമുള്ള മറ്റൊരാളാണ് വിഡിയോ റെക്കോർഡ് ചെയ്തത്.

27 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് പൊലീസ് അറസ്റ്റ് നടക്കുന്നത്. ബിഹാറിലെ ഗോപാൽപൂർ സ്വദേശിയാണ് അറസ്റ്റിലായ ശ്രിംഖി നന്ദൻ യാദവ്. ഇയാളെ അറസ്റ്റ് ചെയ്ത വിവരം ഗാസിയാബാദ് പൊലീസ് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.