‘ഇരട്ട ചങ്കാ ഐ ലൈക്ക് യൂ.. ഉമ്മ’; ‘ഇതാണ് കേരളത്തിന്റെ പൊതുവികാരം’; വൈറൽ വീഡിയോ പങ്കുവച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ- Video


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് വീട്ടമ്മമാര്‍ ആവശ്യപ്പെട്ടുന്ന വീഡിയോ പങ്കുവച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആലപ്പുഴ ചുങ്കം ഈസ്റ്റിലെ സുഭാഷ് ഹോട്ടല്‍ ഉടമയുടെ മകള്‍ കവിത, പിണറായി വിജയനെക്കുറിച്ച് മനോരമ ന്യൂസിനോട് പറയുന്ന ഈ വീഡിയോ വൈറലാണ്. ആലപ്പുഴയിലെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചോദിക്കുമ്പോള്‍, കവിത പറയുന്ന ‘ഇരട്ട ചങ്കാ ഐ ലൈക്ക് യൂ.. ഉമ്മ’ എന്ന ഡയലോഗാണ് ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും ഏറ്റെടുത്തിരിക്കുന്നത്.



വീഡിയോ പങ്കുവച്ച് മന്ത്രി കടകംപള്ളി പറഞ്ഞത് ഇങ്ങനെ:

”കേരളത്തിന്റെ പൊതുവികാരം ഇതാണ്. പ്രതിസന്ധികളെ അതിജീവിക്കാന്‍ ഒപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ വരണമെന്ന് തന്നെയാണ് കേരളം ആഗ്രഹിക്കുന്നത്.”

കവിതയുടെ അമ്മ പിണറായി ഭരണത്തെക്കുറിച്ച് പറയുന്നു: ”ജനങ്ങള്‍ക്ക് നല്ലത് ചെയ്യുന്ന സര്‍ക്കാരാണ് വരേണ്ടത്. പിണറായിയുടെ നേതൃത്വത്തിലുള്ള തുടര്‍ഭരണം വേണം. വെള്ളപ്പൊക്കം, പുതിയ രോഗങ്ങള്‍, ഇതിനെ എല്ലാം അതിജീവിക്കുന്ന നന്മയുള്ള സര്‍ക്കാരാണ് വരേണ്ടത്.” ഹോട്ടലിലെ മറ്റൊരു വീട്ടമ്മ പറഞ്ഞത് ഇങ്ങനെ: ”എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ വരണമെന്നാണ് ആഗ്രഹം. സ്വന്തമായി വീട്, സ്ഥലം എന്നിവ തരുന്ന സര്‍ക്കാരിനൊപ്പം ഞങ്ങള്‍ നില്‍ക്കും.”

”പിണറായി ഭരണത്തില്‍ ആര്‍ക്കും ഭക്ഷണത്തിന് ഒരു ബുദ്ധിമുട്ടുമില്ല. 1600 രൂപ പെന്‍ഷന്‍, കൃഷിക്കാര്‍ക്ക് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നുണ്ട്. നെല്ല് ചീയും മുന്‍പ് എടുക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിച്ച കാലത്ത് നെല്ല് ഇവിടെ പൂത്ത് കിടക്കുകയായിരുന്നു. ഇപ്പോള്‍, കൊയ്ത്ത് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ നെല്ല് എടുത്ത് കൊണ്ട് പോകും. കേരളത്തില്‍ തുടര്‍ഭരണം വരും. പെന്‍ഷന്‍ കൃത്യമായ വീടുകളിലെത്തുന്നു. പാവപ്പെട്ടവന്റെ കൂടെ എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമേ ഉണ്ടാകൂ.”- ഹോട്ടലിനൊപ്പമുള്ള ഷാപ്പിലെത്തിയവര്‍ ഇടതുപക്ഷ ഭരണത്തെക്കുറിച്ച് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.