കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും


തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് ശംഖുമുഖത്ത് ചേരുന്ന സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയാകും. ഇന്ന് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികക്കും ഇന്ന് അന്തിമ രൂപം നല്‍കും.

ശനിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേന്ദ്രന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. കോര്‍ കമ്മിറ്റി അംഗങ്ങള്‍ മത്സരിക്കുന്ന സീറ്റുകളില്‍ ഒറ്റപ്പേരിലേക്ക് പട്ടിക ചുരുങ്ങും. പട്ടികക്ക് ഇന്ന് തന്നെ അന്തിമരൂപം നല്‍കി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന് നല്‍കും. പത്തിന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.