മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു


ന്യൂഡല്‍ഹി: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ അദേഹം ബിജെപി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച വിജയന്‍ തോമസ് പ്രാഥമിക അംഗത്വവും രാജിവച്ചു.

'സംസ്ഥാനങ്ങളില്‍ ആരാണ് കാര്യങ്ങള്‍ നോക്കി നടത്താനുള്ളത്. ആകെ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് നിലവില്‍ പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് കടന്നു ബിജെപിയില്‍ ചേരും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു. അദേഹം താമസിയാതെ ഇടതില്‍ ചേരു' വിജയന്‍ തോമസ് പറഞ്ഞു.

സീറ്റു കിട്ടാത്തത് കൊണ്ടല്ല രാജിവച്ചതെന്ന് വിജയന്‍ തോമസ് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് സിപിഎമ്മിനെതിരെയാണെങ്കിലും അവര്‍ ബിജെപിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും വിജയന്‍ തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമാണെന്നും ജാതിമത സമവാക്യം നോക്കി നോക്കി മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതെന്നും കഴിഞ്ഞയാഴ്ച അദേഹം രാജിവച്ച ശേഷം കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.