മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കളമശേരിയില്‍ മത്സരിപ്പിക്കരുത്; എറണാകുളം മുസ്ലിം ലീഗ് നേതാക്കൾ


കൊച്ചി: കളമശ്ശേരി സിറ്റിംഗ് എം.എല്‍.എ ഇബ്രാഹിം കുഞ്ഞിനെതിരെ മുസ്ലിം ലീഗ് യോഗത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിയും കളശ്ശേരി മണ്ഡലം കമ്മിറ്റിയും. ഇബ്രാഹിം കുഞ്ഞിനേയും മകന്‍ അബ്ദുള്‍ ഗഫൂറിനേയും കളശ്ശേരിയിൽ മത്സരിപ്പിക്കരുതെന്ന് ഇവര്‍ നേതൃത്തോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

ഇരുവർക്കും മണ്ഡലത്തില്‍ ജയസാധ്യത കുറവാണ്. കൂടാതെ ഇവരുടെ സ്ഥാനാർത്ഥിത്വം മറ്റു മണ്ഡലങ്ങളേയും ബാധിക്കുമെന്നും ജില്ലാ നേതാക്കള്‍ അറിയിച്ചു.

സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റികളുടേയും ലീഗ് മത്സരിക്കുന്ന മണ്ഡലം കമ്മിറ്റികളുടേയും യോഗം ഇന്ന് മലപ്പുറത്ത് ചേര്‍ന്നിരുന്നു.

കെ.എം.ഷാജിയെ കാസര്‍ഗോട് മത്സിരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കാസര്‍ഗോട് ജില്ലാ കമ്മിറ്റിയും നേതൃയോഗത്തിൽ എതിര്‍പ്പ് അറിയിച്ചു. മഞ്ഞളാംകുഴി അലി മത്സരിക്കുന്നതിനെതിരെയും ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയർന്നിട്ടുണ്ട്. ജില്ലാ മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം ക്രോഡീകരിച്ച്‌ കഴിഞ്ഞ് പത്താം തിയതിക്ക് ശേഷമാകും അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുകയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.