സംസ്ഥാനം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്: വോട്ടർപട്ടികയിൽ പേര്‌ ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും


തൃശൂർ: വോട്ടർപട്ടികയിൽ പേര്‌ ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12-ന് അവസാനിക്കും. ജില്ലയിൽ 18 വയസ്സ് തികഞ്ഞവരിൽ നല്ലൊരു ശതമാനം ഇനിയും വോട്ടർപട്ടികയിൽ പേരുചേർത്തിട്ടില്ല. അവസരം പാഴാക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ എസ്. ഷാനവാസ് അറിയിച

2021 ജനുവരി 20-ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം ജില്ലയിലെ ജനസംഖ്യയിലെ 18-19 പ്രായപരിധിയിലുള്ള 30 ശതമാനം പേർ മാത്രമാണ് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്തത്. പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരും nvsp.in വഴി ചൊവ്വാഴ്ച തന്നെ അപേക്ഷ സമർപ്പിക്കണം. 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർ nvsp.in പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണം.

തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടർപട്ടിക വ്യത്യസ്തമായതിനാൽ വോട്ടർപട്ടികയിൽ പേരുകൾ ഉണ്ടെന്ന് വോട്ടർമാർ ഉറപ്പുവരുത്തണം. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലായ nvsp.in ൽ തന്നെ വോട്ടർപട്ടികയിൽ പേരു നോക്കാനുള്ള സൗകര്യവും ഉണ്ട്. മാർച്ച് 9-ന് ശേഷം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.