വിഎസ് അച്യുതാനന്ദന്റെ സഹോദര പുത്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു


അമ്പലപ്പുഴ: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന
വി.എസ് അച്യുതാനന്ദന്റെ സഹോദരപുത്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് വല്ലയിൽ വീട്ടിൽ ജി. പീതാംബരനാണ് കോൺഗ്രസിൽ ചേർന്നത്. വി.എസിന്റെ ജ്യേഷ്ഠൻ ഗംഗാധരന്റെ പുത്രനാണ് ഇദ്ദേഹം

നേരത്തെ സിപി ഐഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന പീതാംബരന്‍ നോക്കുകൂലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎം വിട്ടിരുന്നു.
പിന്നീട് സിപിഐയില്‍ ചേര്‍ന്നു.
അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി അദ്ധ്യക്ഷനുമായ അഡ്വ. എം. ലിജുവിന്റെ നേതൃത്വത്തിൽ പീതാംബരനെ കോൺഗ്രസിലേക്ക് സ്വീകരിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.