തിരുവനന്തപുരം: തിരുവനന്തപുരത്ത് വി എസ് ശിവകുമാറിനെതിരെ പോസ്റ്ററുകൾ. പോസ്റ്ററുകളാ സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് എത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതിക്കാർ മത്സരിക്കേണ്ടെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ഇന്ന് കോൺഗ്രസ് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ടോടെ വൈകിട്ടോടെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. പട്ടികയുടെ അന്തിമ തീരുമാനം കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷംമുണ്ടാകുമെന്ന് കെ. സി. വേണുഗോപാൽ അറിയിച്ചു