ചാറ്റുകൾ നഷ്ടപ്പെടാതെ വട്സപ്പ് നമ്പർ മാറ്റാം, ചെയ്യേണ്ടത് ഇത്രമാത്രം..


മെസേജിംഗിനായി സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ മഹാഭൂരിപക്ഷം പേരും ആശ്രയിക്കുന്നത് വാട്സാപ്പിനെയാണ്.ടെക്സ്റ്റ് മെസേജുകൾക്ക് പുറമേ വോയിസ്, വീഡിയോ സന്ദേശങ്ങൾക്കും വാട്സാപ്പ് പ്രയോജനപ്പെടുത്തുന്നു. ഈ കാരണം കൊണ്ട് തന്നെ വാട്സാപ്പിലെ പല സന്ദേശങ്ങളും ഉപയോക്താക്കൾക്ക് പ്രധാനപ്പെട്ടതാണ്. ഫോൺ നമ്പർ ഉപയോഗിച്ചാണ് വാട്സാപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നത് കൊണ്ടു തന്നെ നമ്പർ മാറ്റിയാൽ വാട്സാപ്പ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യേണ്ടതായി വരും.

നമ്പർ മാറി പുതിയ അക്കൌണ്ട് ആരംഭിക്കുമ്പോൾ വാട്സ്ആപ്പിലുള്ള മെസേജുകൾ നഷ്ടപ്പെടാറുണ്ട്. എന്നാൽ ചെയ്ഞ്ച് നമ്പർ ഫീച്ചറിലൂടെ വാട്സാപ്പ് സന്ദേശങ്ങൾ നഷ്ടപ്പെടാതെ തന്നെ ഫോൺ നമ്പർ മാറ്റാൻ സാധിക്കും. ഓട്ടോമാറ്റിക്ക് ആയി തന്നെ നമ്പർ മാറിയ കാര്യം കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ ഇത് അറിയിക്കുകയും ചെയ്യും. ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്നത് നമ്മുക്ക് ഘട്ടം ഘട്ടമായി നോക്കാം.

ചാറ്റുകൾ നഷ്ടപ്പെടുത്താതെ മൊബൈൽ നമ്പർ മാറ്റുന്ന വിധം

പുതിയ നമ്പറിൽ ഉള്ള സിം കാർഡ് ഫോണിൽ ഇട്ടതിന് ശേഷം മേസേജ് അയക്കാനും സ്വീകരിക്കാനും പുതിയ സിം കാർഡിന് കഴിയുന്നുണ്ടെന്ന് ഉറപ്പാക്കണം. പഴയ ഫോൺ നമ്പർ തന്നെയാണ് ഇപ്പോഴും വാട്സാപ്പിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും ഉറപ്പാക്കേണ്ടതുണ്ട്. വാട്സാപ്പിലെ സെറ്റിംഗ്സിലെ നിങ്ങളുടെ പ്രൊഫൈലിൽ ക്ലിക്ക് ചെയ്താൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ ഏതാണെന്ന് അറിയാൻ കഴിയും. ഇത്രയും കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ താഴെ പറയുന്ന രീതികൾ പ്രകാരം നമ്പർ മാറ്റാൻ ആകും.

1) നിങ്ങളുടെ വാട്സാപ്പ് തുറക്കുക

2) ഐഫോൺ ഉപയോഗിക്കുന്നവർക്ക് നേരെ Settings ലേക്ക് പോകാം. ആൻഡ്രോയിഡ് ഫോണാണ് എങ്കിൽ മുകളി കാണുന്ന മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്താൽ Settings കാണാവുന്നതാണ്

3) തുടർന്ന് Account എന്ന ഓപ്ക്ഷനിൽ ക്ലിക്ക് ചെയ്യ്ത് ശേഷം Change Number ക്ലിക്ക് ചെയ്യുക

4) തുർന്നു ഓപ്പണാകുന്ന പേജിൽ പുതിയ നമ്പറിൽ നിന്ന് കോളുകളോ മെസേജുകളോ സ്വീകരിക്കാൻ കഴിയുമോ എന്ന ചോദ്യം പ്രത്യക്ഷമാകും . ഇത് കൺഫേം ചെയ്ത ശേഷം Next ബട്ടൺ അമർത്തുക.

5)പുതിയതും പഴയതും ആയ നമ്പർ ആതാത് ഇടങ്ങളിൽ ടൈപ്പ് ചെയ്യുക

6) Next എന്ന് ക്ലിക്ക് ചെയ്ത് അവസാന നടപടിക്രമങ്ങളിലേക്ക് കടക്കാം

7) നമ്പർ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ അറിയിക്കണോ എന്ന് വാട്സാപ്പ് ചോദിക്കും. എല്ലാ കോൺടാക്ടുകളും, ചാറ്റു കളിലുള്ള കോൺടാക്ടുകൾ, തെരഞ്ഞെടുക്കുന്ന കോൺടാക്ടുകൾ എന്നിങ്ങനെയുള്ള ഓപ്ക്ഷനുകളും ഉണ്ടായിരിക്കും.എന്നാൽ നമ്പർ മാറ്റത്തെ കുറിച്ച് അംഗങ്ങളായ ഗ്രൂപ്പുകളിൽ ഓട്ടോമാറ്റിക്കായി തന്നെ വാട്സാപ്പ് അറിയിക്കും.

8)ഉചിതമായത് സെലക്ട് ചെയ്ത് Done എന്നതിൽ ക്ലിക്ക് ചെയ്യുക

9)അധികം വൈകാതെ തന്നെ ഒരു ആറ് അക്ക കോഡ് എസ്എംഎസ് മുഖേനയോ ഫോൺ മുഖേനയോ നിങ്ങളിൽ എത്തുന്നതോടെയാണ് നടപടി ക്രമം പൂർണ്ണമാവുക.

രജിസട്രേഷൻ പൂർത്തിയാൽ പഴയ ചാറ്റുകൾ നഷ്ടപ്പെടാതെ തന്നെ നിങ്ങൾക്ക് വാട്സാപ്പ് ഉപയോഗിക്കാം. അതേ സമയം നമ്പറിനൊപ്പം ഫോണും മാറ്റുകയാണെങ്കിൽ ഗൂഗിൾ ഡ്രൈവിലോ ഐ ക്ലൗഡിലോ ചാറ്റുകൾ ബാക്ക് അപ്പ് ചെയ്യേണ്ടതുണ്ട്. ഈ ബാക്ക് അപ്പ് റീസ്റ്റോർ ചെയ്താൽ പുതിയ ഫോണിലും പഴയ ചാറ്റുകൾ ലഭ്യമാകും

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.