ആദ്യരാത്രിയിൽ നവവധു ഭര്‍ത്താവിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം സ്വർണ്ണവും പണവുമായി കാമുകനൊപ്പം മുങ്ങി


ഉത്തർപ്രദേശ്: ആദ്യരാത്രി മണിയറിയില്‍ എത്തിയ യുവതി ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി കാമുകനൊപ്പം പോവുകയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം നാളായിരുന്നു ചടങ്ങുകള്‍ പ്രകാരമുള്ള ആദ്യ രാത്രി ഭാര്യക്ക് ഒപ്പം സന്തോഷം നിറഞ്ഞ നിമിഷങ്ങൾ പ്രതീക്ഷിച്ച ഭര്‍ത്താവിന് നേരിടേണ്ടി വന്നത് കൊലച്ചതി. ഭർത്താവിന് മുന്നിലേക്ക് പാല്‍ ഗ്ലാസുമായി വധുവിനെ ബന്ധുക്കള്‍ കടത്തിവിട്ടു. അപ്പോഴൊന്നും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കയറിപ്പോയ യുവതി മറ്റുള്ളവരിലും സംശയം ഒന്നും തോന്നിച്ചില്ല. പിന്നീട് ഈ മണിയറക്കുള്ളില്‍ നടന്നതെല്ലാം നാടകീയ രംഗങ്ങളായിരുന്നു.

പാല്‍ ഗ്ലാസുമായി കയറിവന്ന യുവതിയെ കാത്തിരുന്ന ഭര്‍ത്താവിനെ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം ഭാരമുള്ള വസ്തുകൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. എന്നാല്‍ യുവതി പോയപ്പോള്‍ സ്വര്‍ണ്ണവും വെള്ളിയും 20,000 രൂപയും കൊണ്ടാണ് മുങ്ങിയത്. ഭര്‍ത്താവിന് ബോധം തെളിഞ്ഞപ്പോഴാണ് ഏവരും കാര്യങ്ങള്‍ മനസ്സിലാക്കിയത്. ശേഷം ഇവര്‍ പോലീസില്‍ പരാതിപ്പെട്ടു. ഹരിദ്വാറിലെ യുവതിയെ ഉത്തര്‍പ്രദേശുകാരനായ യുവാവാണ് വിവാഹം ചെയ്തത്. സ്ഥലത്തെത്തിയ പോലീസ് ആദ്യ അന്വേഷണത്തില്‍ തന്നെ ഇത് കാലേക്കൂട്ടി പ്ലാന്‍ ചെയ്തു നടപ്പിലാക്കിയ കാര്യം എന്നാണ് പറഞ്ഞത്

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക