പോക്കോ X3 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം..


പോക്കോ അവരുടെ X3 സിരീസിലെ പോക്കോ X3 പ്രോ വിപണിയിലെത്തിച്ചു. പോക്കോ X3 വിപണിയിലെത്തിയത് കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലായിരുന്നു. 16,999 രൂപ വിലയായിരുന്നു X3ക്ക്. എന്നാല്‍ ഇതിനെക്കാള്‍ കുറച്ചുകൂടി മികച്ച ഫീച്ചേഴ്‌സുമായാണ് പോക്കോ X3 പ്രോ വിപണിയിലെത്തിച്ചിരിക്കുന്നത്. ഏപ്രില്‍ ആറിന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് പോക്കോ X3 പ്രോ വില്‍പന ആരംഭിക്കുന്നത്.
6 ജി ബി റാമും 128 ജി ബി സ്റ്റോറേജുമുള്ള മോഡലിന് 18,999 രൂപയും 8 ജി ബി റാമും 256 ജി ബി സ്റ്റോറേജുമുള്ള മോഡലിന് 20,999 രൂപയുമാണ് വില. ഗ്രാഫൈറ്റ് ബ്ലാക്ക്, സ്റ്റീല്‍ ബ്ലൂ, ഗോള്‍ഡന്‍ ബ്രോണ്‍സ് എന്നീ മൂന്ന് നിറങ്ങളിവായിരിക്കും പോക്കോ X3 എത്തുക.

POCO X3 Pro പ്രത്യേകത

6.67 ഇഞ്ച് ഫുള്‍ എച്ച്ഡി ഡോട്ട് ഡിസ്‌പ്ലേയാണ് X3 പ്രോയുടെ പ്രത്യേകത. ഗോറില്ല ഗ്ലാസ് 6 ഡിസ്‌പ്ലേക്ക് സംരക്ഷണം ഒരുക്കുന്നു. ആന്‍ഡോയിഡ് 11 അടിസ്ഥനമാക്കി എംഐയുഐ 12 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ആണ് X3 പ്രോ പ്രവര്‍ത്തിക്കുക. 120hz റിഫ്രഷ് റേറ്റ്, 240hz സാമ്പിള്‍ റേറ്റ്, 450 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്സ് എന്നിവയാണ് സവിശേഷത. അഡ്രിനോ 640 ജിപിയുവുമായി പ്രവര്‍ത്തിക്കുന്ന 7 എംഎം ഒക്ടോകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 860SoC ആണ് പ്രോസസ്സര്‍.

അതേസമയം പോക്കോ X3യില്‍ സ്‌നാപ്ഡ്രാഗണ്‍ 765G SoCയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനേക്കാള്‍ 52 ശതമാനം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ X3 പ്രോയിലെ പ്രോസസ്സറിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്‌റ്റോറേജ് 1 ടിബി വരെ മൈക്രോ എസ് ഡി കാര്‍ഡ് വഴി വികസിപ്പാക്കാവുന്നതാണ്. 256 ജി ബി വരെ യു എഫ് എസ് 3.1 സ്റ്റോറേജ് ഫോണിനുണ്ട്.

ക്യാമറയിലേക്ക് എത്തുമ്പോള്‍ 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ സോണി ഐ എം എക്‌സ് 582 സെന്‍സര്‍ ആണ്. 119 ഡിഗ്രി വ്യൂ വരുന്ന 8 മെഗാ പിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍ ക്യമറയും 2 മെഗാ പിക്‌സല്‍ മാക്രോ ഡെപ്ത് ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമാണ് പോക്കോ X3 പ്രോയില്‍. സെല്‍ഫി ക്യാമറയായി 20 മെഗാപിക്‌സല്‍ ക്യാമറയും സെന്‍സറും ക്രമീകരിച്ചിരിക്കുന്നു. ഡ്യുവല്‍ വീഡിയോ, വീഡിയോ ക്ലോണുകള്‍, അള്‍ട്രാ വൈഡ് വിത്ത് നൈറ്റ് മോഡ്, നൈറ്റ് മോഡ് സെല്‍ഫി എന്നീ മോഡുകളും സജ്ജീകരിച്ചിരിക്കുന്നു.

33w ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,160 എംഎച്ച് ബാറ്ററിയാണ് X3 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 59 മിനിറ്റിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 11 മണിക്കൂര്‍ ഗെയിംമിഗ്, 117 മണിക്കൂര്‍ സംഗീതം, 18 മണിക്കൂര്‍ വിഡിയോ, 6.5 മണിക്കൂര്‍ 1080p വിഡിയോ റെക്കോര്‍ഡിംഗ് വരെ ബാറ്ററി കപ്പാസിറ്റി പറയുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.