ഗംഗാ നദിയുടെ തീരത്ത് യോഗി ആദിത്യനാഥിന്റെ ചിത്രം വച്ച് മരണാനന്തര പൂജ നടത്തി; യുപിയിൽ യുവാവ് അറസ്റ്റിൽ


ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം വച്ച് ഗംഗാ നദിയുടെ തീരത്ത് മരണാനന്തര ചടങ്ങുകൾ നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൽഛപ്ര ഗ്രാമത്തിൽ നിന്നുള്ള ബ്രിജേഷ് യാദവ് എന്ന യുവാവാണ് യോഗിയുടെ പടം വച്ച് മരണാനന്തര പൂജ നടത്തിയത്. പൂജാരിമാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് മുഖ്യമന്ത്രിക്ക് ബലിയിട്ടത്. അഞ്ചു പുരോഹിതർ ഇതു സംബന്ധിച്ച് പൊലീസിന് പരാതിയും നൽകി.

ഗംഗാ പൂജ നടത്തണം എന്ന് പറഞ്ഞാണ് യുവാവ് പുരോഹിതരെ കൂട്ടിക്കൊണ്ടുവന്നത്. പിന്നാലെ യോഗിയുടെ ചിത്രം സ്ഥാപിച്ച് ബലി പിണ്ഡം വയ്ക്കുകയായിരുന്നു. പരാതിക്ക് പിന്നാലെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതിന്റെ വിഡിയോ ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.