വാക്സിന്‍ ചാലഞ്ചിനെ പിന്തുണച്ച് ജോണ്‍ ബ്രിട്ടാസ് എംപി; 1 ലക്ഷം രൂപ സംഭാവന നൽകികേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ കേരളത്തില്‍ രൂപംകൊണ്ട വാക്സിന്‍ ചാലഞ്ചിന് പിന്തുണയേകി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ചാലഞ്ച് ഏറ്റെടുത്ത് ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തത്.

കേന്ദ്രം വാക്സിന് പണം ഈടാക്കുമെന്ന് അറിയിച്ചപ്പോള്‍, സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വൈറലായതോടെ പലരും വാക്സിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തുടങ്ങിയിരുന്നു. ഈ വാക്സിന്‍ ചാലഞ്ച് ക്യാമ്പയിനിലാണ് ജോണ്‍ ബ്രിട്ടാസും ഭാഗമായത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക