പാചകവാതക സിലിണ്ടറിന് 10രൂപ കുറച്ചു; പുതുക്കിയ നിരക്ക് ഇന്നുമുതൽ


ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലകുറച്ച് രാജ്യത്തെ എണ്ണകമ്പനികള്‍. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ വിലയില്‍ പത്തുരൂപയാണ് കുറച്ചത്. ഇതോടെ നിലവിലെ 819 രൂപയിൽ നിന്ന് 809 രൂപയായി വില കുറയും. പുതുക്കിയ നിരക്ക് ഇന്നുമുതൽ നിലവിൽ വരും.

കഴിഞ്ഞ മാസം സിലിണ്ടറൊന്നിന് 125 രൂപ വരെ വർധിച്ചിരുന്നു. ജനുവരിയിൽ 694 രൂപയും ഫെബ്രുവരിയില്‍ 719 രൂപയുമായിരുന്നു. ഫെബ്രുവരി 15ന്​ ഇത്​769 രൂപയായും 25ന്​ 794 രൂപയായും വര്‍ധിപ്പിച്ചു. മാർച്ചിൽ 819 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില.

പൊതുമേഖല എണ്ണകമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് വില കുറച്ച വിവരം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. തെരഞ്ഞെടുപ്പ്​ നടക്കുന്ന പശ്ചാത്തലത്തിൽ പെട്രോൾ- ഡീസൽ വിലയിലും എണ്ണകമ്പനികള്‍ നേരിയ കുറവ് വരുത്തിയിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.