നിയന്ത്രണങ്ങളോടെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്നു. ഇന്ന് മുതൽ പ്രതിദിനം സർവ്വീസ് നടത്തുക 1000ബസുകൾ മാത്രം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാം ഘട്ടം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണം രൂക്ഷമാക്കിയതിനെ തുടർന്ന് കെഎസ്ആർടിസി ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ സർവ്വീസ് നടത്തും. കൊവിഡ് വ്യാപനം തീരുന്നത് വരെ ഇന്നു മുതൽ ശനി ഞായർ ദിവസങ്ങൾ ഒഴിച്ച് പ്രതിദിനം 1500 ബസുകളും, ശനി , ഞായർ ദിവസങ്ങളിൽ 1000 ബസുകളുമാണ് സർവ്വീസ് നടത്തുന്നത്. 

കൂടാതെ ജീവനക്കാരിൽ കൊവിഡ് പടരുന്നതും യാത്രക്കാരുടെ എണ്ണം ​ഗണ്യമായി കുറഞ്ഞതും കെഎസ്ആർടിസി കാര്യമായി ബാധിച്ചു. തിരുവനന്തപുരം സോണില്‍ മാത്രം 491 ജീവനക്കാരാണ് കൊവിഡ് ചികില്‍സയിലും ക്വാറന്റീനിലുമായുള്ളത്.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലായി ചികില്‍സയിലുള്ള 314 പേരില്‍ 213 പേരും ഡ്രൈവറും കണ്ടക്ടറുമാണ്.177 പേര്‍ ക്വാറന്റീനിലുമാണ്. 

‍യാത്രാക്കാർ കുറവുള്ള 11 മ‌ണി മുതല്‍ മൂന്നുമണിവരെ സർവ്വീസ് നിയന്ത്രിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ എഴുപത് ശതമാനത്തിലധികം സര്‍വീസ് നടത്തേണ്ടി വന്നാല്‍ ചീഫ് ഓഫീസിന്റെ അനുമതി വേണമെന്നാണ് സിഎംഡി ബിജു പ്രഭാകർ നൽകിയ നിർദ്ദേശം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക