​സൗദിയില്‍ 1,026 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 11 മരണം


സൗദിയിൽ പുതുതായി 1,026 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,055 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,16,307 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,99,509 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരില്‍ 11 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,946 ആയി.

ചികിത്സയില്‍ കഴിയുന്നവരില്‍ ഗുരുതര രോഗികളുടെ എണ്ണം കൂടുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,852 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,312 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക