സൗദിയിൽ ഇന്ന് 1072 പേർക്ക് കൊവിഡ്



സൗദി അറേബ്യയിൽ ഇന്ന് 1072 പുതിയ കൊവിഡ് രോഗികളും 858 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,11,263 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,94,529 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ ഒമ്പത് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,887 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,847 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,224 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 447, മക്ക 236, കിഴക്കൻ പ്രവിശ്യ 164, മദീന 42, അസീർ 41, ജീസാൻ 28, അൽ ഖസീം 26, തബൂക്ക് 23, ഹാഇൽ 20, വടക്കൻ അതിർത്തി മേഖല 14, നജ്റാൻ 11, അൽ ജൗഫ് 10, അൽബാഹ 10.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക