​ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ;സൗദിയില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ പിടിയില്‍


ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം റിയാല്‍ തട്ടിയ രണ്ടു സംഘത്തിലെ ഇന്ത്യക്കാരടക്കം 12 പേര്‍ പിടിയില്‍ . പ്രതികളില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും 4800 സിംകാര്‍ഡുകളും സൗദി പൊലീസ് പിടിച്ചെടുത്തു. അതേ സമയം പിടിക്കപ്പെട്ടവരില്‍ 6 പേര്‍ പാക്കിസ്ഥാനികളാണ്.

 4 ബംഗ്ലദേശുകാരും 2 ഇന്ത്യക്കാരുമാണ് മറ്റുള്ള പ്രതികള്‍ .ജോലി വാഗ്ദാനം ചെയ്ത് വിഡിയോ കോള്‍ ചെയ്ത് അഭിമുഖം നടത്തി ഉദ്യോഗാര്‍ഥികളെ വലയിലാക്കുകയായിരുന്നു. വന്‍ തുക ബാങ്ക് അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുന്നതോടെ പിന്‍വലിയും വിധമായിരുന്നു തട്ടിപ്പ്. കേസില്‍ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക