രാജ്യത്ത് 13.54 കോടിയിലധികം ഡോസ് വാക്സിൻ നൽകി; 59.08%വും എട്ട് സംസ്ഥാനങ്ങളിൽലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ആകെ 13.54 കോടിയിലധികം കൊവിഡ് 19 വാക്സിൻ ഡോസുകൾ ഇന്ന് വരെ നൽകി. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 19,38,184 സെഷനുകളിലായി 13,54,78,420 വാക്സിൻ ഡോസ് വിതരണം ചെയ്തു.

ഇതിൽ 92,42,364 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 59,04,739 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),1,17,31,959 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ), 60,77,260 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45-60പ്രായമുള്ളവർ 4,55,64,330 പേർ (ആദ്യ ഡോസ് ),19,01,296( രണ്ടാം ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 4,85,34,810 ( ആദ്യ ഡോസ്),65,21,662 (രണ്ടാം ഡോസ്) ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു. രാജ്യത്തെ ഇതുവരെ നൽകിയ ആകെ വാക്സിൻ ഡോസുകളിൽ 59.08%വും 8 സംസ്ഥാനങ്ങളിലാണ്.

മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്,ഡൽഹി, മധ്യപ്രദേശ്,തമിഴ്നാട്, കേരളം , ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 75.01% ശതമാനവും .മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 67,013. ഉത്തർപ്രദേശിൽ 34,254 പേർക്കും കേരളത്തിൽ 26,995 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക