​കൊച്ചി തുറമുഖത്ത് 14.7 കിലോഗ്രാം സ്വർണം പിടികൂടികൊച്ചി തുറമുഖത്ത് ഡിആർഐയുടെ നേതൃത്വത്തിൽ വൻ സ്വർണ വേട്ട. അൺ അക്കംപനീഡ് ബാഗേജ് (യുബി) കേന്ദ്രത്തിലൂടെ കടത്താൻ ശ്രമിച്ച ഏകദേശം ഏഴു കോടിയിലധികം രൂപ വില വരുന്ന 14.7 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഡിആർഐയുടെ പരിശോധന. ഉപയോഗിച്ച നിലയിലുള്ള ബാഗേജുകൾക്കൊപ്പം കൊണ്ടുവന്ന ഫ്രിഡ്ജിന്റെ കംപ്രസറിൽ സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. 126 ബാറുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ബാഗേജ് സ്വീകരിക്കാനെത്തിയ മലപ്പുറം സ്വദേശി കസ്റ്റഡിയിലുണ്ട്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സ്വർണക്കടത്തിന്റെ വിശദവിവരങ്ങൾ അറിയാനാകൂ എന്നാണ് ഡിആർഐയിൽ നിന്നുള്ള വിവരം

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക