​അമേരിക്കയിൽ വീണ്ടും പൊലീസ് വെടിവെയ്പ്പ് : 16 വയസുകാരി കൊല്ലപ്പെട്ടു.



അമേരിക്കയില്‍ കറുത്തവര്‍ഗക്കാരിയായ കൗമാരക്കാരിയെ പൊലീസ് വെടിവെച്ചു കൊന്നു. 16കാരി മാഹിയ ബ്രയാന്റാണ് കൊല്ലപ്പെട്ടത്. ഒഹിയോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊളംബസിലായിരുന്നു സംഭവം. കത്തി ഉപയോഗിച്ച്‌ മറ്റൊരാളെ ആക്രമിക്കാന്‍ ശ്രമിച്ച കൗമാരക്കാരിയെ പൊലീസ് വെടിവെക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവം വിവാദമായതോടെയാണ് വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ബോഡി കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടത്. വീടിന് പുറത്ത് നില്‍ക്കുന്ന സംഘവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും കൈയ്യില്‍ കത്തിയും പിടിച്ചു നില്‍ക്കുന്ന മാഹിയ മറ്റൊരാളെ ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.
16കാരിയുടെ കൊലപാതകം വിവാദമായതോടെ കൗമാരകാരിയെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടികളില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനാണ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തതെന്ന് അധികൃതര്‍ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക