ഇന്നലെ പുലർച്ചെ കൊവിഡ് വാർഡിൽ നിന്ന് മുങ്ങി; 17കാരനായ മോഷണ കേസ് പ്രതിയെ പൊലീസ് പിടികൂടിജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെട്ട കൊവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതിയെ പൊലീസ് പിടികൂടി. 17 വയസുകാരനായ മോഷണക്കേസ് പ്രതിയാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. 

പിപിഇ കിറ്റ് ധരിപ്പിച്ച് പ്രതിയെ പിന്നീട് കൊവിഡ് സെന്ററിലേക്ക് മാറ്റി. ശനിയാഴ്ച പുലർച്ചെയാണ് 17കാരനെ മോഷണക്കേസിൽ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ ഇയാൾ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇവിടെ നിന്നാണ് 17കാരൻ രക്ഷപ്പെട്ടത്.

ശനിയാഴ്ച രാത്രി വൈകിയും ആശുപത്രി പരിസരത്തും നഗരത്തിലും പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച ഉച്ചയോടെയാണ് പ്രതിയെ പോലീസിന് പിടികൂടാനായത്. തൊടുപുഴ ടൗൺഹാളിന് സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്ന് 11 മൊബൈൽ ഫോണുകളും അനുബന്ധ സാധനങ്ങളും കവർന്ന കേസിലാണ് 17കാരൻ അറസ്റ്റിലായത്. പുലർച്ചെ മോഷണത്തിന് ശേഷം പ്രതി പൊലീസ് പട്രോളിങ് സംഘത്തിന്റെ മുന്നിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ആ സമയത്ത് ഓടി രക്ഷപ്പെട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക