ബൈക്കിനെ ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; സ്വകാര്യ ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ കുത്തിപ്പരിക്കേൽപിച്ചു: 18 കാരൻ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ


തൃശൂർ: കൊ​ടു​ങ്ങ​ല്ലൂ​ർ-​തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ കണ്ടക്ടറെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ അ​ഞ്ച് പേ​രെ പൊലീസ് അ​റ​സ്​​റ്റ്​ ചെ​യ്തു. മാ​പ്രാ​ണ​ത്ത് വെ​ച്ച് ബൈ​ക്കി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത​തി​നെ തുടര്‍ന്നുണ്ടായ ത​ർ​ക്ക​മാ​ണ് സംഭവത്തില്‍ കലാശിച്ചത്. ക​രു​വ​ന്നൂ​ർ ചെ​റി​യ​പാ​ല​ത്തി​ന്​ സ​മീ​പം ഇ​വ​ർ ബ​സ് ത​ട​യു​ക​യും ക​ണ്ട​ക്ട​ർ വെ​ള്ളാ​ങ്ങ​ല്ലൂ​ർ കോ​ക്കാ​ട​ൻ വീ​ട്ടി​ൽ ഗ്ലാഡിനെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

സംഭവത്തില്‍ ചെ​റി​യ​പാ​ലം പു​ത്ത​ൻ​പു​ര​ക്ക​ൽ അക്ഷയ് എ​ന്ന അ​ച്ചു (19), അ​രി​പ്പാ​ല​ത്ത് ന​ടു​വ​ത്ത് പ​റ​മ്പി​ൽ വി​നു സ​ന്തോ​ഷ് എ​ന്ന ബോ​ബ് വി​നു (22), മാ​ട​ക്ക​ത്ത​റ വ​ട​ക്കു​ട്ട് ദി​നേ​ഷ് എ​ന്ന ദി​നേ​ഷ് കു​ട്ട​ൻ (25), പു​ത്തൂ​ർ തൃ​ശൂ​ർ​ക്കാ​ര​ൻ സാ​ജ​ൻ എ​ന്ന തീ​ക്കാ​റ്റ് സാ​ജ​ൻ (21), മാ​ന്ദാ​മം​ഗ​ലം പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ഖി​ൽ എന്ന ക​ട്ടി വി​ഷ്ണു (18) എ​ന്നി​വ​രെയാണ് പൊലീസ് അ​റ​സ്​​റ്റ് ചെയ്തത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​വ​രെ മാ​ള മാ​ണി​യാം​കാ​വി​ൽ​നി​ന്നാ​ണ് കസ്റ്റഡിയിലെടുത്തത്. വ​ധ​ശ്ര​മ​മ​ട​ക്കം പ​ല കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്​ പ്ര​തി​ക​ൾ.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇരിങ്ങാലക്കുട ഡി​വൈ.​എ​സ്.​പി ടി.​ആ​ർ. രാ​ജേ​ഷിന്‍റെ നേതൃത്വത്തില്‍ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക സം​ഘ​ത്തി​ലെ ചേ​ർ​പ്പ് എ​സ്.​എ​ച്ച്.​ഒ ടി.​വി. ഷി​ബു, മാ​ള എ​സ്.​എ​ച്ച്.​ഒ ഷോജോ വ​ർ​ഗീ​സ്, ചേ​ർ​പ്പ് എ​സ്.​ഐ മ​ഹേ​ഷ് കു​മാ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്.​ഐ ഷറഫുദ്ദീന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.