യുപിയില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ പത്താംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി; ബന്ധു അടക്കം 2 പേര്‍ അറസ്റ്റിൽ


മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരമനുസരിച്ച് നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റുരണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

മാര്‍ച്ച് 22 രാവിലെ 7.30ന് സ്‌കൂളിലേക്ക് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. എന്നാല്‍ വൈകുന്നേരം ഏറെ വൈകിയിട്ടും കുട്ടിയെ കാണാതായതോടെ സ്‌കൂളില്‍ എത്തി താന്‍ പരിശോധിച്ചപ്പോള്‍ സ്‌കൂള്‍ പൂട്ടിയിരിക്കുകയായിരുന്നു എന്ന് പിതാവ് പറഞ്ഞു. ഏഴ് മണിയോടെ ബന്ധുക്കളില്‍# ഒരാള്‍ തന്റെ അടുത്തെത്തി പോലീസില്‍ പരാതി നല്‍കേണ്ടെന്നും പരാതി നല്‍കിയാല്‍ കുടുംബത്തിന്റെ അന്തസ് ഇല്ലാതാകുമെന്നും പറഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.

മാര്‍ച്ച് 31ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന സന്ദേശം ലഭിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി മരിച്ചിരുന്നു. ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കുട്ടി മരിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസില്‍ പരാതി നല്‍കേണ്ടെന്ന് പറഞ്ഞ ബന്ധുവിനും മറ്റൊരാള്‍ക്കും ഒപ്പം ബൈക്കില്‍ പെണ്‍കുട്ടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

ബന്ധുവും സിസിടിവിയില്‍ ഉണ്ടായിരുന്ന മറ്റേയാളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് പോലീസ് പറയുന്നു. ബൈക്കില്‍ തന്നെയാണ് പെണ്‍കുട്ടിയെ ഇവര്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോള്‍ പെണ്‍കുട്ടി മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക