കാസർകോട് പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു


കാസര്‍കോട്: കാസര്‍കോട്പരപ്പച്ചാലില്‍ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കാവുന്തല സ്വദേശികളായ ആല്‍വിന്‍ (15), ബ്ലെസന്‍ തോമസ് (20) എന്നിവരാണ് മരിച്ചത്. രണ്ട് പേരും വിദ്യാര്‍ത്ഥികളാണ്. മരിച്ച രണ്ട് പേരും സഹോദരന്‍മാരുടെ മക്കളാണ്.

ചൈത്രവാഹിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണം എന്നാണ് സൂചന. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടൂകാര്‍ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരിക്കുകയായിരുന്നു.

മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷമായിരിക്കും സംസ്‌കാരം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.