ബാഗ്ദാദിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; 23 മരണംഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 23 പേർ മരിച്ചതായി റിപ്പോർട്ട്. ഇബ്ൻ-അൽ-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലർച്ചെയാണ് സംഭവം. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിൽ വന്ന പിഴവാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ അൻപതോളം പേർക്ക് പരുക്കേറ്റു.

ഗുരുതര കൊവിഡ് രോഗികൾക്കായി നീക്കിവച്ച ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ മുപ്പതോളം പേർ ചികിത്സയിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. രോഗികളുടെ ബന്ധുക്കളും അപകടസ്ഥലത്തുണ്ടായിരുന്നു. അഗ്നിശമന സേനാ വിഭാഗം മണിക്കൂറുകൾ ശ്രമിച്ച ശേഷമാണ് തീയണച്ചത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക