​രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ടരലക്ഷത്തിലധികം രോ​ഗികള്‍; ചികിത്സയിലുള്ളവരുടെ എണ്ണം 20ലക്ഷം കടന്നുരാജ്യത്ത് ഇന്നലെയും രണ്ടുലക്ഷത്തിലധികം കൊവിഡ് രോ​ഗികള്‍. 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 20,31,977 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 1,761 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,80,530 ആയി ഉയര്‍ന്നു. 

നിലവില്‍ 12,71,29,113 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1,54,761 പേരാണ് രോ​ഗമുക്തി നേടിയത്. രോ​ഗമുക്തരുടെ ആകെ എണ്ണം 1,31,08,582 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവി‍ഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ പുതുതായി 58,924 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ 28,000ന് മുകളിലാണ് വൈറസ് ബാധിതര്‍. ​ഗുജറാത്തില്‍ ഇന്നലെ 11000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക