കാഞ്ഞങ്ങാട്: ആളില്ലാത്ത വീട് കുത്തിതുറന്ന് 25 പവനും 20,000 രൂപയും കവര്‍ന്നു. പാണത്തൂര്‍ പുത്തൂരടുക്കത്തെ ഇലവുങ്കല്‍ തോമസിെന്റ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിെന്റ പൂട്ട് തകര്‍ത്ത് അകത്ത് കയറി മോഷ്ടാവ് കിടപ്പുമുറിയിലെത്തി കമ്ബിപ്പാര കൊണ്ട് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. തുടര്‍ന്ന് വീടിനുള്ളില്‍ മുളകുപൊടി വിതറിയാണ് മോഷ്ടാവ് ഇവിടെ നിന്നും കടന്നു കളഞ്ഞത്.
ബേക്കല്‍ ഡിവൈ.എസ്.പി ബിജു, രാജപുരം ഇന്‍സ്പെക്ടര്‍ എം.എന്‍. ബിജോയി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. കാസര്‍കോട് നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.