​ആഡംബര കാറില്‍ കടത്തിയ 252 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍



ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 252 ലിറ്റര്‍ വിദേശമദ്യം പിടികൂടി. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.ആലപ്പുഴ സ്വദേശിയായ ജനിലിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഇയാളില്‍ നിന്നും 402 കുപ്പികളിലായി 252 ലിറ്റര്‍ വിദേശമദ്യം പൊലീസ് പിടിച്ചെടുത്തു. 28 കെയ്സുകളിലായാണ് മദ്യം കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചത്. അര്‍ദ്ധരാത്രിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കടന്നുകളഞ്ഞ വാഹനം മൂരാട് വരെ പിന്തുടര്‍ന്നാണ് പിടികൂടിയത് .

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക