നേമം ഉള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ ഇടതുപക്ഷം 26 സീറ്റുകള്‍ നേടും: ഭരണത്തുടർച്ച ഉറപ്പ്: വിലയിരുത്തലുമായി എല്‍ഡിഎഫ്


തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ 30 മണ്ഡലങ്ങളില്‍ 26 എണ്ണവും നേടുമെന്ന് ഉറപ്പിച്ച് ഇടതുമുന്നണി. ജില്ലാ നേതൃത്വങ്ങള്‍ അത്തരമൊരു വിലയിരുത്തലാണ് നടത്തുന്നത്.
നിലവില്‍ തെക്കന്‍ കേരളത്തിലെ 30ല്‍ 26 മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ കൈയിലാണ്. ഇത് ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളില്‍ 11 എണ്ണവും ലഭിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിങ് സീറ്റുകളായ കോവളം, അരുവിക്കര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങള്‍ ഇത്തവണയും നഷ്ടമാവും. എന്നാല്‍ നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ജയിച്ചുവരാനാവുമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കൊല്ലത്ത് ശക്തമായ മത്സരം നടന്ന കൊല്ലം, ചവറ, കുണ്ടറ, കരുനാഗാപ്പള്ളി മണ്ഡലങ്ങളിലും ജയിക്കും. ജില്ലയിലെ ബാക്കി 7 മണ്ഡലങ്ങളില്‍ അയ്യായിരത്തില്‍പ്പരം ഭൂരിപക്ഷം നേടും.

പത്തനംതിട്ടയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടങ്ങളിലും എല്‍ഡിഎഫിന് വിജയപ്രതീക്ഷയുണ്ട്. ആറന്മുള, അടൂര്‍, കോന്നി, തിരുവല്ല എന്നീ മണ്ഡലങ്ങളില്‍ വിജയിക്കും.

മൂന്ന് ജില്ലകളിലേയും ബിജെപി വോട്ടുകളില്‍ ഭൂരിപക്ഷവും യുഡിഎഫിന് പോയി എന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. ചില മണ്ഡലങ്ങളിലെ ഫലങ്ങളില്‍ വ്യത്യാസമുണ്ടാവുമെങ്കിലും ഭരണത്തുടര്‍ച്ച ഉറപ്പാണെന്നാണ് പാര്‍ട്ടിയുടെ പൊതുവിലയിരുത്തല്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.