രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; 2771 മരണം



രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് പുതുതായി കൊവിഡ് കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 2771 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവര്‍ 29 ലക്ഷത്തിലേക്ക് കടക്കുകയാണ്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1,76,36,307 ആയി ഉയര്‍ന്നു. മരണസംഖ്യ 1,97,894 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി 2,51,827 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,45,56,209 ആയി ഉയര്‍ന്നു. ഇതുവരെ 14,52,71,186 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 24 മണിക്കൂറിനിടെ 26,719 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക