​ജീവവായു നല്‍കി സ്റ്റീല്‍ പ്ലാന്റുകള്‍; ഒറ്റദിവസം കൊണ്ട് വിതരണം ചെയ്തത് 3131 മെട്രിക് ടണ്‍ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍‍
രാജ്യത്തെ വിവിധ സ്റ്റീല്‍ പ്ലാന്റുകള്‍ 2021 ഏപ്രില്‍ 25ന് 3131.84 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍എംഒ) വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്തു. ഏപ്രില്‍ 24 ന് 2894 ടണ്ണാണ് വിതരണം ചെയ്തിരുന്നത്. ഒരാഴ്ച മുൻപ് , ഓരോ ദിവസവും ശരാശരി 1500/1700 മെട്രിക് ടണ്‍ എന്ന നിലയില്‍ അയച്ചിരുന്നു.

നൈട്രജന്‍, ആര്‍ഗോണ്‍ എന്നിവയുടെ ഉല്‍പാദനത്തില്‍ കുറവു വരുത്തി, എല്‍എംഒ മാത്രം ഉല്‍പ്പാദിപ്പിക്കുന്നത് ഉള്‍പ്പെടെ നിരവധി തയ്യാറെടുപ്പുകള്‍ നടത്തി എല്‍എംഒ യുടെ വിതരണം വര്‍ധിപ്പിക്കാന്‍ മിക്ക സ്റ്റീല്‍ പ്ലാന്റുകള്‍ക്കും കഴിഞ്ഞു. സ്റ്റീല്‍ പ്ലാന്റുകള്‍ സാധാരണയായി എല്‍എംഒ യുടെ 3.5 ദിവസത്തെ സുരക്ഷാ സ്‌റ്റോക്കുകള്‍ അവരുടെ സംഭരണ ടാങ്കുകളില്‍ സൂക്ഷിക്കേണ്ടതുണ്ട്.
സ്റ്റീല്‍ നിര്‍മ്മാതാക്കളുമായുള്ള നിരന്തരമായ ഇടപെടലിലൂടെ, സുരക്ഷാ സ്‌റ്റോക്ക് മുമ്പത്തെ 3.5 ദിവസത്തിനുപകരം 0.5 ദിവസമായി കുറച്ചിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക