​ശമനമില്ലാതെ രോ​ഗപ്പകർച്ച ; രാജ്യത്ത് 3.85 ലക്ഷം പുതിയ കൊവിഡ് രോ​ഗികൾ, 3500 മരണംരാജ്യത്തു തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് മരണം 3500 കവിഞ്ഞു. 24 മണിക്കൂറിനിടെ 3.85 ലക്ഷം കേസുകളും 3501 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം രാജ്യത്ത് 3.79 കേസുകളും 3645 മരണവുമാണ്‌ റിപ്പോർട്ട് ചെയ്തത്.രാജ്യത്താകെ ഇതുവരെ 1.87 കോടിയാളുകൾ കൊവിഡ് ബാധിതരായി. ഇതിൽ 1.53 കോടിപ്പേരും മുക്തി നേടിയപ്പോൾ 2.08 ലക്ഷം പേർ മരിച്ചു.

അതേസമയം കൊവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാൻ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് നാൽപ്പതിലേറെ രാജ്യങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്നായി 550 ഓക്സിജൻ ജനറേറ്റർ പ്ലാന്റുകളും 4000 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 10000 ഓക്സിജൻ സിലിൻഡറുകളും ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്‌ള പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക