കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ 440 രൂപയുടെ വര്‍ധന. ഇന്ന് പവന് 440 രൂപ കൂടി 33,320ല്‍ എത്തി. ഇന്ന് 4165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പതിനൊന്നു മാസത്തെ കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 32880 രൂപയായിരുന്നു ഇന്നലത്തെ പവന് വില.
സ്വര്‍ണ വിലയില്‍ കഴിഞ്ഞ മാസം ഏറ്റക്കുറച്ചിലാണ് അനുഭവപ്പെട്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.