കാരാക്കുറുശ്ശി ഇരട്ടക്കൊലപാതകം; പ്രതികൾക്ക് 5 ജീവപര്യന്തവും 7 വർഷത്തെ തടവുംമണ്ണാർക്കാട്: കാരാക്കുറുശ്ശിയിൽ അമ്മയും മകളും കൊല്ലപ്പെട്ട കേസിലാണ് പ്രതികൾക്ക് അത്യപൂർവ്വശിക്ഷ ലഭിച്ചത്. 5 ജീവപര്യന്തവും ഇതിനുപുറമെ 7 വർഷം തടവുമാണ് കോടതി വിധിച്ചത്. കോടതി ശരിവെച്ച വിവിധ വകുപ്പുകളിലാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചത്. 

2009 ജനുവരി 5ന് കാരാക്കുറുശ്ശി ഷാപ്പുംകുന്നിലെ പരേതനായ കുത്തനിൽ പങ്ങൻ്റെ ഭാര്യ കല്യാണി (65) മകൾ ലീല (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ ഇവരുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന കാരാക്കുറുശ്ശി പുല്ലക്കോടൻ വീട്ടിൽ സുരേഷ് (30) , കാരാക്കുറുശ്ശി വെറുക്കാട്ടിൽ അയ്യപ്പൻകുട്ടി (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച്ച കണ്ടെത്തി. ഇവർക്കെതിരെയാണ് ശനിയാഴ്ച്ച മണ്ണാർക്കാട് സ്പെഷ്യൽ കോടതി അത്യപൂർവ്വ വിധി പുറപ്പെടുവിച്ചത്.

പ്രതികൾക്കെതിരെ ചുമത്തിയ ഐ പി സി 302,394 (കൊലപാതകം, കവർച്ച) വകുപ്പുകൾക്ക് ഇരട്ട ജീവപര്യന്തവും 25,000 രൂപ വീതം പിഴയും, 449 (അതിക്രമിച്ച് കയറൽ) വകുപ്പിന് ജീവപര്യന്തവും 25,000 രൂപ പിഴയും 201 (തെളിവ് നശിപ്പിക്കൽ) വകുപ്പിന് 7 വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് പി ജയൻ ഹാജരായി. 2009 ൽ മണ്ണാർക്കാട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഇപ്പോൾ തിരൂർ ഡി വൈ എസ് പിയായ കെ എ സുരേഷ് ബാബുവും കോടതിയിലെത്തിയിരുന്നു.

വിധിയിൽ അതിയായ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട കല്യാണിയുടെ മകൻ സുന്ദരനും മറ്റു ബന്ധുക്കളും പറഞ്ഞു. കോടതിയോടും പബ്ലിക് പ്രോസിക്യൂട്ടർ പി ജയൻ, സഹായത്തിനായി ഉണ്ടായിരുന്ന അഡ്വക്കേറ്റ് ശ്രീലത, അന്വേഷണ ഉദ്യോസ്ഥൻ തിരൂർ ഡി വൈ എസ് പി കെ എ സുരേഷ് ബാബു എന്നിവരോടും ബന്ധുക്കൾ നന്ദി അറിയിച്ചു.

മണ്ണാർക്കാട് സ്പെഷ്യൽ കോടതി വന്നതിനുശേഷം ആദ്യമായാണ് ഇത്തരമൊരു വിധി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക