​ഡൽഹിയിലെ കര്‍ഷക സമരം 5 മാസം പിന്നിട്ടു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡൽഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം 5 മാസം പിന്നിട്ടു. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ കര്‍ഷകര്‍. കേന്ദ്രത്തിന്റെ പുതുക്കിയ വാക്‌സിന്‍ നയങ്ങള്‍ പിന്‍വലിച്ചു രാജ്യത്തെ പൗരന്മാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് അഖിലേന്ത്യ കിസാന്‍സഭ വ്യക്തമാക്കി.

ഡൽഹി അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുള്ള കര്‍ഷക സമരം 5 മാസം പിന്നിടുമ്പോൾ സമരവീര്യം ചോരാതെ കര്‍ഷകര്‍.പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ മൂന്നും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ നവംബര്‍ 26 ന് ആരംഭിച്ച കര്‍ഷക സമരം പിന്നീട് രാജ്യം കണ്ട ഏറ്റവും വലിയ സമരമായി മാറുകയായിരുന്നു. ലോക തൊഴിലാളി ദിനമായ മെയ്‌ 1 ന് അതിര്‍ത്തിയില്‍ പ്രതേക സമര പരിപാടികള്‍ കര്‍ഷകര്‍ സംഘടിപ്പിക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക