കളിപ്പാട്ടം കൊണ്ട് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 50 കാരൻകളിപ്പാട്ടം ഇഷ്ടമല്ലാത്ത കുഞ്ഞുങ്ങൾ ഉണ്ടാകില്ല. കുഞ്ഞു നാളിലെ കളിക്കോപ്പുകൾ സൂക്ഷിച്ച് വച്ചിട്ടുള്ള എത്ര പേരുണ്ടാകും നമുക്കിടയിൽ. എന്നാൽ കളിപ്പാട്ടങ്ങൾ കൊണ്ട് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരാൾ. ഫിലിപ്പീൻകാരനായ പെർസിവൽ ലുഗ്വെക്ക് അഞ്ചാം വയസുമുതൽ​ വിചിത്രമായ ഒരു ശീലമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ സന്ദർശിക്കുന്ന പ്രമുഖ ഫാസ്റ്റ്​ഫുഡ്​ ചൈനുകളിൽ നിന്നും കളിപ്പാട്ടം ശേഖരിക്കലായിരുന്നു അത്​. മക്​ഡൊണാൾഡ്​സ്​, ബർഗർ കിങ്​, ഫിലിപ്പീൻസിലെ പ്രമുഖ റെസ്റ്റോറൻറായ ജോളിബീ എന്നിവിടങ്ങളിൽ നിന്നുമാണ്​ പ്രധാനമായും കളിപ്പാട്ടങ്ങൾ സംഘടിപ്പിക്കുന്നത്​. ഇപ്പോൾ 50 വയസായ ലുഗ്വെയുടെ കൈയ്യിൽ 20,000ത്തോളം അത്തരത്തിലുള്ള കളിപ്പാട്ടങ്ങളുണ്ട്​. 

വീട്ടിലെ ഒരു റൂമി​െൻറ സീലിങ്​ വരെ കുന്നുകൂടി കിടക്കുകയാണ്​ കളിപ്പാട്ടങ്ങൾ. 2014ൽ ശേഖരണം 10,000 തികഞ്ഞപ്പോൾ അദ്ദേഹത്തിന്​ ഗിന്നസ്​ ലോകറെക്കോർഡും ലഭിച്ചിരുന്നു. ചെറുപ്പം മുതലേ, മറ്റുള്ള കുട്ടികളിൽ നിന്ന്​ വ്യത്യസ്​തമായി സ്വന്തം കളിപ്പാട്ടങ്ങൾ സൂക്ഷിച്ച്​വെക്കാനും മനോഹരമായി പ്രദർശിപ്പിക്കാനും ലുഗ്വെ ശ്രദ്ധിച്ചിരുന്നു. പല കളിപ്പാട്ടങ്ങളും സ്വന്തമായി പണം കൊടുത്ത്​ വാങ്ങിയതാണെന്നും ചിലത്​ സുഹൃത്തുക്കളും കുടുംബക്കാരും സമ്മാനമായി നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു. 

1988ൽ മാതാവ്​ സമ്മാനമായി നൽകിയ ജോളിബീ ചൈനിന്റെ ചിഹ്നമായ 'ഹെറ്റി സ്​പഘെറ്റി 'പ്രതിമയാണ്​ ലുഗ്വെയുടെ ഏറ്റവും ഇഷ്​ടപ്പെട്ടതും നിധി പോലെ സൂക്ഷിക്കുന്നതുമായ കളിപ്പാട്ടം. തന്റെ ശേഖരം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനാണ്​ ലുഗ്വെ ഇപ്പോൾ ആഗ്രഹിക്കുന്നത്​. "മറ്റുള്ളവർക്ക് അവരുടെ ബാല്യകാല ഓർമ്മകളിലേക്ക്​ തിരിച്ചുപോകാൻ അവസരം നൽകുന്നതിന്" ഒരു മ്യൂസിയം തുറക്കുക എന്നതാണ് തന്റെ റ ആഗ്രഹമെന്ന്​ ലുഗ്വെ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക