കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; പിടികൂടിയത് 70 ലക്ഷം രൂപയുടെ സ്വര്‍ണം


കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. നാല് യാത്രക്കാരില്‍ നിന്നായി 1538 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്ന് പുലര്‍ച്ചെയും നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തത്.

പാലക്കാട് സ്വദേശി 200 ഗ്രാം സ്വര്‍ണം ട്രോളര്‍ സ്‌കേറ്റിംഗ് ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലും കോഴിക്കോട് സ്വദേശി കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ച 399 ഗ്രാം സ്വര്‍ണം കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു. അതേ സമയം കാസര്‍കോട് സ്വദേശികള്‍ 939 ഗ്രാം സ്വര്‍ണം ക്യാപ്സൂള്‍ രൂപത്തിലാണ് കടത്താന്‍ ശ്രമിച്ചത്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് പൊതുവിപണിയില്‍ 70 ലക്ഷം രൂപ വില വരും. ജോയിന്‍ കമ്മിഷണര്‍ വാഗിഷ് കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.