തിരുവനന്തപുരം: എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. പുതുക്കുളങ്ങര സ്വദേശി അഖിലാണ് പോലീസ് പിടിയിലായത്. വെൽഡിങ്ങ് ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടിയെ മീനിനെ കാണിക്കാമെന്ന് പറഞ്ഞ് ആൾ പാർപ്പില്ലാത്ത വീട്ടിലെത്തിച്ചായിരുന്നു ഉപദ്രവിച്ചത്. പ്രതിയുടെ കൈയിൽ നിന്നും ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിനുള്ളിൽ കയറി കതകടച്ച ശേഷം അമ്മയെ വിളിച്ച് സംഭവം പറയുകയായിരുന്നു.
കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.